Persea macrantha
കുളമാവ്

മറ്റു നാമങ്ങൾ : ഊറാവ്
ശാസ്ത്രീയ നാമം : Persea macrantha
കുടുംബം : ലോറേസീ
ആവാസവ്യവസ്ഥ : നിത്യഹരിത, അ൪ദ്ധ നിത്യഹരിത വനങ്ങൾ
പ്രത്യേകത :
ഇലകൾ ശാഖകളുടെ അറ്റത്തായി കാണപ്പെടുന്നു. ഞെരടിയാൽ മാവിലയുടെ മണം അനുഭവപ്പെടും.
ഇലകളും തടിയുമാണ് പ്രധാന ഔഷധ നിർമ്മാണത്തിനുപയോഗിക്കുന്ന വസ്തുക്കൾ.വാതം, പിത്തം, കഫം, ചുമ, ആസ്മ, മുറിവ് എന്നിവയ്ക്കുള്ള ഔഷധങ്ങളിൽ കുളമാവ് ഉപയോഗിക്കുന്നു
തൊലി ഉണക്കിപൊടിച്ച് സാമ്പ്രാണി നിർമ്മിക്കാൻ ഉപയോഗിക്കുന്നു.തൊലിയിൽ നിന്നും ലഭിക്കുന്ന ടാനിൻ മൃഗതൊലി ഊറയ്ക്കിടുവാൻ ഉപയോഗിക്കുന്നു



കേരള വനം വന്യജീവി വകുപ്പ്
സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട
Comments
Post a Comment