Ficus benghalensis
പേരാൽ
ശാസ്ത്രീയ നാമം : Ficus benghalensis
കുടുംബം : മൊറേസി
ആവാസവ്യവസ്ഥ : ഫ്ലോറിഡയിൽ പേരാലുകൾ ധാരാളമായി വളരുന്നുണ്ട്. ഇന്ത്യയിൽ ഇലകൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും പേരാൽ ഉണ്ട്. നനവാർന്ന നിത്യഹരിതവനങ്ങളിൽ ഇല്ലെന്നു തന്നെ പറയാം.
ഹാബിറ്റാറ്റ് : ഇലകൊഴിയും ഈർപ്പവനങ്ങളിലും നാട്ടിൻപുറങ്ങളിലും.
പ്രത്യേകത : ഇന്ത്യയുടേ ദേശീയ വൃക്ഷമാണ് പേരാൽ. ലോകത്തിലെ ഏറ്റവും വിസ്താരമുള്ള വൃക്ഷങ്ങൾ പേരാലുകളാണ്.ആന്ധ്രാപ്രദേശിലെ 550-ലേറെ വർഷം പ്രായമുള്ള തിമ്മമ്മ മറിമന്നു എന്ന പേരാലാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വിസ്തൃതിയുള്ള വൃക്ഷം.
ഔഷധയോഗ്യ ഭാഗം : തൊലി, പൂമൊട്ട്, പൂവ്, കായ്
ഉപയോഗം :
പേരാൽ നല്ല തണൽ മരമാണ്.
വേര്, തൊലി, ഇലകൾ, മുകുളം, പഴം, കറ എന്നിവ മരുന്നായി ഉപയോഗിക്കുന്നു.
ആൽമരങ്ങൾ മുറിച്ചുമാറ്റുനത് വരൾച്ചയുടെ കാഠിന്യം വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

Comments
Post a Comment