Hopea parviflora


കമ്പകം

Hopea parviflora.jpg

ശാസ്ത്രീയ നാമം : Hopea parviflora
 
കുടുംബം : ഡിപ്റ്ററോകാർപേസീ
 
ആവാസവ്യവസ്ഥ : ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ തെക്കേ അമേരിക്കയുടെ വടക്കുഭാഗം മുതൽ ആഫ്രിക്ക, സെയ്‌ഷെൽസ്, ഇന്ത്യ, ഇന്തോചൈന, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിൽ എല്ലാം കാണുന്നു.

ഹാബിറ്റാറ്റ് : ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാണപ്പെടുന്നു.

പ്രത്യേകത : മ്പകം അഞ്ചോ ആറോ വർഷത്തിൽ ഒരിക്കലേ പുഷ്പിക്കാറുള്ളൂ. ജനുവരി മാസമാണ് പുഷ്പകാലം. മരങ്ങളിൽ നിന്നും വിലപിടിപ്പുള്ള തടി, സുഗന്ധ എണ്ണകൾ, കറകൾ, പ്ലൈവുഡ് എന്നിവയെല്ലാം ലഭിക്കുന്നു. 

ഉപയോഗം :
തടി - തേക്കിനേക്കാൾ ഈടുള്ള മ്പകത്തിന്റെ തടി ചിതലോ മറ്റു കീടങ്ങളോ കടിച്ചു നശിപ്പിക്കുകയില്ല. ഇതിന്റെ തടി അറുക്കാനും പണിയാനും പ്രയാസമാണ്. വീട്ടുപകരണങ്ങളുണ്ടാക്കാനും കെട്ടിട നിർമ്മാണത്തിനും വാഹനനിർമ്മാണത്തിനും ഇതിന്റെ തടി അനുയോജ്യമാണ്. 




    കേരള വനം വന്യജീവി വകുപ്പ്  
  സാമൂഹിക വനവത്കരണ വിഭാഗം
പത്തനംതിട്ട  

Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos