Syzygium cumini
ഞാവൽ
ശാസ്ത്രീയ നാമം : Syzygium cumini
കുടുംബം : മിർട്ടേസി
അവാസവ്യവസ്ഥ : നിത്യഹരിത വനങ്ങൾ
ഉപയോഗം :
- പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽപ്പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം.
- ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. ചില പട്ടുനൂൽപ്പുഴുക്കൾക്കും ഇലകൾ നൽകാറുണ്ട്.
- ഇല, കായ, തൊലി പ്രമേഹം നിയന്ത്രിയ്ക്കാനുള്ള ഔഷധമായി ഉപയോഗിക്കുന്നു.
ഭാരതീയ ജ്യോതിഷ പ്രകാരം രോഹിണി നാളുകാരുടെ ജന്മനക്ഷത്ര വൃക്ഷം ആണ് ഞാവൽ.
| പൂക്കൾ |
| പഴങ്ങൾ |

Comments
Post a Comment