Moringa oleifera
മുരിങ്ങ
കുടുംബം
മോറിൻഗേസി
ശാസ്ത്രീയനാമം
മൊരിംഗാ ഓലെയ്ഫെറ (Moringa oleifera )
പലദേശങ്ങളിലും വ്യത്യസ്ത ഇനം മുരിങ്ങകളാണ് വളരുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് സാധാരണയായി വളരുന്നത്. വളരെ വേഗം വളരുന്നതും വരൾച്ചയെ അതിജീവിക്കാൻ കഴിവുള്ളതുമായ മരമാണ് മുരിങ്ങ. ഭക്ഷണത്തിനും ഔഷധത്തിനും ജലം ശുദ്ധീകരിക്കാനും മുരിങ്ങ ഉപയോഗിക്കാറുണ്ട്.
ഔഷധഗുണം
മുരിങ്ങയില വിവിധ ജീവകങ്ങളാൽ സമ്പുഷ്ടമാണ്. ജീവകം സി, കാൽസ്യം, കൊഴുപ്പ്, ജീവകം എ എന്നിവ ധാരാളമായി മുരിങ്ങയിലയിൽ അടങ്ങിയിരിക്കുന്നു. ഇക്കാരണങ്ങൾ കൊണ്ടു മുരിങ്ങയെ ജീവന്റെ വൃക്ഷം എന്നാണ് വിശേഷിപ്പിക്കുന്നത്. വേര്, തൊലി, ഇല, കായ്, പൂവ്, വിത്തുകൾ എന്നിവ ഔഷധയോഗ്യമായ ഭാഗങ്ങളാണ്.

Comments
Post a Comment