Phyllanthus nireri
കീഴാർ നെല്ലി
കുടുംബം : ഫില്ലാന്തേസി
ശാസ്ത്രിയ നാമം : ഫില്ലാന്തസ്സ് നിരീരി (Phyllanthus nireri)
സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി. ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായി കാണപ്പെടുന്നു.ഇലയ്ക്കു വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്നു കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറങ്ങളിലുള്ള പൂക്കളുണ്ടാകുന്നു.
ഔഷധയോഗ്യമായ ഭാഗം
സമൂലം
ഔഷധഗുണം
ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം, പനി, മൂത്രാശയ രോഗങ്ങൾ എന്നിവക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു. കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ, ഹൈപ്പോ ഫിലാന്തിൻ എന്നീ രാസവസ്തുക്കളാണ് മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്നത്. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളതുകൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന മുറിവിനും ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേ ദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്നു. ഈ ഔഷധിക്ക് പാർശ്വഫലങ്ങൾ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. വാത രോഗികൾക്ക് ഇതു നല്ലതല്ല.


Comments
Post a Comment