Terminalia arjuna
നീർമരുത്
കുടുംബം : കോംബ്രിറ്റാസിയെ
ശാസ്ത്ര നാമം : ടെർമിനേലിയ അർജുന
(Terminalia arjuna )
കേരളമടക്കം ഇന്ത്യയിൽ ആകമാനം കാണപ്പെടുന്നതുമായ ഒരിനം വൃക്ഷമാണ് നീർമരുത് അഥവാ ആറ്റുമരുത്. ആറ്റുതീരത്തും പുഴക്കരയിലും സാധാരണ കാണപ്പെടുന്നതിനാലാണ് ആറ്റുമരുതെന്ന് അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ അർജുൻ ട്രീ എന്നും അറിയപ്പെടുന്നു. നല്ല ബലമുള്ള വൃക്ഷമാണിത്. ഹിമാലയ സാനുക്കൾ, ബീഹാർ, നാഗപൂർ, ഉത്തർപ്രദേശ്, ബർമ, സിലോൺ, ദക്ഷിണ ഇന്ത്യയിൽ മധുര എന്നിവിടങ്ങളിൽ നീർമരുത് കാണപ്പെടുന്നു. 80 അടി വരെ ഉയരത്തിൽ വളരുന്ന നീർമരുതിന്റെ ഇല നീണ്ടതും അഗ്രം വൃത്താകൃതിയിലുമാണ്. തോലിനു വെളുത്ത നിറവും അതിൽ വെള്ള നിറമുള്ള കറയും ഉണ്ടാകുന്നു. പൂക്കൾ മഞ്ഞഛവിയുള്ളതും ചെറുതുമാണ്.
ഔഷധയോഗ്യമായ ഭാഗം
മരപ്പട്ട
ഔഷധഗുണം
നീർമരുതിൻ തൊലിയാണ് പ്രധാനമായും ഔഷധമായി ഉപയോഗിക്കുന്നത്. ഹൃദ്രോഗം, ആസ്ത്മ, പ്രേമേഹം, ക്ഷയം എന്നീ രോഗങ്ങൾക്കു നല്ലത്. നീർമരുതിൽ നിന്നു കണ്ടെത്തിയ TA-65 എന്ന മോളിക്യൂൾ പ്രായമാകുന്നതിനെ തടയാൻ ഉതകുന്നതായി അവകാശവാദങ്ങളുണ്ട്. അർജുനഘൃതം, കകദാദി ചൂർണം, നാഗാർജുന നാഭ്രം, രത്നാകര രസം എന്നിവക്ക് ഉപയോഗിക്കുന്നു.

Comments
Post a Comment