Peperomia pellucida
മഷിത്തണ്ട്
കുടുംബം : പിപ്പരേസി
ശാസ്ത്ര നാമം : പെപ്പറോമിയ പെല്ലൂസിഡ
(Peperomia pellucida )
ഒരു ഔഷധിയാണ് മഷിത്തണ്ട് ചെടി. വെള്ളത്തണ്ട്, വെറ്റിലപച്ച എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ഒരു വർഷം മാത്രം ജീവിതചക്രമുള്ള പരന്ന പൊള്ളയായ വേരുപടലമുള്ള ഒരു ചെടിയാണിത്. ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇതു ധാരാളമായി കണ്ടുവരുന്നത്. 15 മുതൽ 45 സെന്റിമീറ്റർ വരെ ഉയരത്തിൽ ഇതു വളരും. കേരളത്തിലെ കാലാവസ്ഥ ഇതിന്റെ വളർച്ചക്ക് ഏറെ ഗുണപ്രദമാണ്. പരന്ന വേരുകളും ഹൃദയാകൃതിയിലുള്ള ഇലകളും ആണു ചെടിയുടെ സവിശേഷത. ഉഷ്ണ, ഉപേഷേണ മേഖലകളിൽ ഇവ ധാരാളമായി കണ്ടുവരുന്നു.
ഔഷധയോഗ്യമായ ഭാഗം
സമൂലം
ഔഷധഗുണം
ഈ ചെടിയുടെ സമൂലം വൃക്ക രോഗങ്ങൾക്കുള്ള ആയുർവേദ ഔഷധമാണ്. ചെടിയിലും ഇലയിലുമെല്ലാം ധാരാളം ജലംശം ഉള്ളതുകൊണ്ട് സ്ലെയിറ്റ് മായ്ക്കാൻ ഇതു പണ്ടുകാലത്തു ഉപയോഗിച്ചിരുന്നു. ഇതു വളരെ നല്ല ഒരു വേദന സംഹാരി ആണ്. തലവേദനക്ക് ഉത്തമം. വേനൽ കാലത്ത് ചൂടിനെ പ്രതിരോധിക്കും. പനി, ചുമ, പ്രേമേഹം എന്നിവക്ക് നല്ലത്. ജ്യൂസ് ഉണ്ടാക്കി കഴിക്കാം.

Comments
Post a Comment