Cardiospermum halicacabum

 ഉഴിഞ്ഞ






കുടുംബം               : Sapindaceae
ശാസ്ത്ര നാമം     : Cardiospermum                                                           halicacabum


                      ദശപുഷ്പങ്ങളിൽ ഒന്നാണ് ഉഴിഞ്ഞ. സംസ്കൃതത്തിൽ ഈ സസ്യം ഇന്ത്രവല്ലി എന്നറിയപ്പെടുന്നു. വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്മതി എന്നെല്ലാം പേരുകളുണ്ട്. ഇംഗ്ലീഷിൽ ഇതിനെ ബലൂൺ വൈൻ എന്നു പറയുന്നു. കേരളത്തിൽ എല്ലാ പ്രദേശങ്ങളിലും നന്നായി വളരുന്ന ഉഴിഞ്ഞ സമൂലം ഔഷധയോഗ്യമാണ്. ആയുർവേദ പ്രകാരം ഉഷ്ണവീര്യവും വാതഹരവും സ്നിഗ്ദ്ധഗുണവുമുള്ളതാണ് ഉഴിഞ്ഞ.

ഔഷധയോഗ്യമായ ഭാഗം

സമൂലം, ഇല, വിത്ത്, വേര്

ഔഷധഗുണം

മുടികൊഴിച്ചിൽ, നീര്, വാതം, പനി എന്നിവയ്ക്കു പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇതു സഹായിക്കുന്നു. ചതവ്, പേശിക്ഷതം തുടങ്ങിയവയ്ക്കു വളരെ ഫലപ്രദം. ഉഴിഞ്ഞ കഷായം കഴിക്കുന്നത് മലബന്ധം, വയറുവേദന  എന്നിവ മാറ്റും. നീര്, വാതം, സന്ധികളിൽ ഉണ്ടാകുന്ന വേദന എന്നിവയ്ക്കും ഫലപ്രദം. ഉഴിഞ്ഞ എന്ന ഔഷധസസ്യത്തിൽ നിന്നു ബയോട്രാൻസ്ഫർ സാങ്കേതിക വിദ്യയിലൂടെ ജൈവസംയുക്‌തം വേർതിരിച്ചെടുത്തിട്ടുണ്ട്. ഈ സംയുക്‌തം ക്യാൻസർ രോഗ ചികിത്സക്ക് ഫലപ്രദമാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. 

Comments