Clitoria ternatea

 ശംഖ്‌ പുഷ്പം




കുടുംബം            : Fabaceae
ശാസ്ത്ര നാമം  : clitoria ternatea


                     ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ അപരാചിത എന്ന പേരിൽ അറിയപ്പെടുന്നു. ഇൻഡോണേഷ്യയിലും മലേഷ്യയിലുമാണ് ഇതിന്റെ ഉത്ഭവം എന്ന് വിശ്വസിക്കുന്നു. വള്ളിച്ചെടിയായി വളരുന്ന ശംഖ്‌ പുഷ്പം നീല വെള്ള എന്നിങ്ങനെ രണ്ട് ഇനമുണ്ട്. അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റ ഞെട്ടിൽ കാണപ്പെടുന്നു. മനോഹരമായ പൂവ് ഒറ്റയായി ഉണ്ടാകുന്നു. പൂക്കളുടെയും ഫലങ്ങളുടെയും ആകൃതി പയർ ചെടിയിലേതു പോലെയാണ്. ഫലത്തിനുള്ളിൽ വിത്തുകൾ നിരനിരയായി അടുക്കിയിരിക്കും. ശംഖ്‌ പുഷ്പത്തിന്റെ വേരുകളിൽ ജീവിക്കുന്ന സൂക്ഷ്‌മജീവികൾക്കു മണ്ണിലെ നൈട്രജന്റെ തോതും അതുവഴി ഫലഭൂയിഷ്ഠതയും വർധിപ്പിക്കാൻ കഴിയും എന്നതിനാൽ വളരെയധികം പാരിസ്ഥിതിക പ്രാധാന്യം കൂടിയുള്ള സസ്യമാണിത്.


ഔഷധയോഗ്യമായ ഭാഗം

വേര്, പൂവ്, സമൂലം

ഔഷധഗുണം

ശംഖ്‌ പുഷ്പത്തിന്റെ വേരിന് മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്ന് പറയപ്പെടുന്നു. നീല ശംഖ്‌ പുഷ്പത്തിന്റെ ചെടി കഷായം കുടിച്ചാൽ ഉന്മാദം, ശ്വാസരോഗം, ഉറക്കമില്ലായ്മ എന്നിവ കുറയ്ക്കുന്നതാണ്. തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു. പനി കുറയ്ക്കാനും, ശരീരബലം ഉണ്ടാകാനും, മാനസിക രോഗചികിത്സക്കും ഈ ഔഷധസസ്യം ഉപയോഗിക്കുന്നു. 


Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos