cyprus rotundus


                        മുത്തങ്ങ   











കുടുംബം-സൈപ്പെറേസീ

ശാസ്ത്രനാമം-സൈപ്പെറസ്  റൊട്ടുൻഡസ്.



വീട്ടമ്മമാർ സർവസാധാരണമായി ഉപയോഗിച്ചുവരുന്ന ഔഷധമാണ്
മുത്തങ്ങ.36 ഇനം മുത്തങ്ങയെ പറ്റി പ്രസിദ്ധ സസ്യ ശാസ്ത്രജ്ഞനായ പ്രധാനമായും രണ്ടുതരം കുത്തനെയാണ് നാം ഉപയോഗിക്കുന്നത്. ചെറു മുത്തങ്ങയും, കുഴി മുത്തങ്ങയും. 

ഔഷധം

പനി എന്ന അസുഖത്തിന്‌ മുത്തങ്ങയുടെ കിഴങ്ങും പർപ്പടകപ്പുല്ലും കഷായം വച്ചുകഴിച്ചാൽ നല്ലതാണെന്ന് അഷ്ടാംഗഹൃദയത്തിൽ പറയുന്നു[1]. കൂടാതെ മുത്തങ്ങയുടെ കിഴങ്ങ് കഷായം വച്ചുകഴിച്ചാൽ അതിസാരംഗുൽമംഛർദ്ദി, വയറിനുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറിക്കിട്ടും. മുത്തങ്ങ അരച്ച് സ്തനങ്ങളിൽ പുരട്ടിയാൽ പാൽ കൂടുതലായി ഉത്പാദിപ്പിക്കപ്പെടും[1]. കുട്ടികൾക്ക് ഉണ്ടാകുന്ന മൂത്രതടസ്സത്തിന്‌ അരിക്കാടിയിൽ മുത്തങ്ങ അരച്ച് പുക്കിളിൽ പുരട്ടിയാൽ മൂത്രതടസ്സം മാറിക്കിട്ടും[1]. കൂടാതെ കരപ്പൻ പോലെയുള്ള അസുഖങ്ങൾക്ക് മുത്തങ്ങ, ചിറ്റമൃത്, മരമഞ്ഞൾ എന്നിവ അരച്ച് പുറമേ പുരട്ടുന്നത് നല്ലതാണ്‌[1]. ഉദരസംബന്ധമായ അസുഖങ്ങൾക്ക് മുത്തങ്ങ അരി ചേർത്ത് അരച്ച് അട ചുട്ട് കുട്ടികൾക്ക് നൽകാറുണ്ട്.
















Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos