Datura stramonium


കുടുംബം               : Solanaceae
ശാസ്ത്ര നാമം     : Datura stramonium


                    ഇന്ത്യയിലുടനീളം കാണപ്പെടുന്ന മൂന്ന് അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടി ആയതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയിടുകൾ അടങ്ങിയിട്ടുണ്ട്. ആയുധ അവശിഷ്ട്ടങ്ങളിൽ നിന്നും TNT മാറ്റുവാൻ ശേഷി ഉമ്മത്തിന് ഉണ്ട്.


ഔഷധയോഗ്യമായ ഭാഗം

കായ്, ഇല, വേര്, പൂവ്

ഔഷധഗുണം

ഉമ്മത്തിന്റെ വേര് മുതൽ കായ് വരെ വിഷമടങ്ങിയതാണ്. ഇവ വിഷവും പ്രതിവിഷവുമാണ്, അതായതു വിഷത്തിന് മറുമരുന്നാകുന്ന വിഷം. ആയുർവേദത്തിൽ ആസ്ത്മ ചികിത്സയിൽ ഏറെ പ്രയോജനമുള്ള ഒരു ഔഷധസസ്യമാണ് ഉമ്മം. ചെടിയുടെ ഇലകൾക്ക് ഏറെ ഔഷധഗുണമുണ്ടെങ്കിലും കായ് നിറയെ വിഷമാണ്. പേപ്പട്ടി വിഷത്തിന് അതീവ ഫലപ്രദമാണ്. കുടലിലും ശ്വാസകോശത്തിലും ഉള്ള കോച്ചി വലി ഇല്ലാതാക്കി വേദന ശമിപ്പിക്കുന്നു.നടുവേദന, സന്ധി വാതം, ഞരമ്പ് വലി, ഇടുപ്പ് വാതം, വേദനയുള്ള മുഴകൾ, ഗ്രന്ധി വീക്കം, തൊണ്ടവീക്കം, അസ്ഥികളിലെ മുഴ എന്നിവയ്ക്ക് എല്ലാം ഉപയോഗിച്ചുവരുന്നു. 

 Datura stramonium, known by the common names thorn apple, jimsonweed or devil's snare, is a plant species in the nightshade family and Datura genus. Its likely origin was in Central America, and it has been introduced in many world regions. It is an aggressive invasive weed in temperate climates across the world. Wikipedia Scientific name: Datura stramonium Higher classification: Datura Family: Solanaceae Rank: Species Order: S

Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos