Garcinia gummigutta
| കുടുംബം: | |
| വർഗ്ഗം: | G. gummi-gutta |
കുടംപുളി
കേരളത്തിൽ വ്യാപകമായി കറികളിൽ പ്രത്യേകിച്ചും മീൻകറിയിൽ ഉപയോഗിക്കുന്ന പുളിരസമുള്ള കുടംപുളി ഉണ്ടാവുന്ന മരമാണ് കുടംപുളി. (ശാസ്ത്രീയനാമം: Garcinia gummi-gutta). ഇത് പിണംപുളി, മീൻപുളി, ഗോരക്കപ്പുളി, പിണാർ, പെരുംപുളി, കുടപ്പുളി, മരപ്പുളി,തോട്ടുപുളി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു.പശ്ചിമഘട്ടതദ്ദേശവാസിയായ ഈ മരം 12 മീറ്ററോളം ഉയരത്തിൽ വളരുന്നു. കേരളത്തിലെല്ലായിടത്തും വളരുന്ന ഈ ചെടിയിൽ നിന്നുള്ള പാകമായ കായ്കൾ കറികളിലും മറ്റും സ്വാദ് വർദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നു.കറികളിൽ ചേർക്കുന്നത് ഇതിന്റെ പഴം കീറി ഉണക്കിയെടുത്തതാണ്. ഇങ്ങനെ ഉണക്കിയെടുക്കുന്ന പഴം നല്ലതുപോലെ ഉണങ്ങിക്കഴിയുമ്പോൾ കറുപ്പുനിറത്തിൽ കാണപ്പെടുന്നു.
ഘടന
ഒരു ഉഷ്ണമേഖലയിൽ വളരുന്ന കുടംപുളി ഒരു നിത്യഹരിത വൃക്ഷമാണ്. ഏകദേശം 20 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഇതിന്റെ തടിക്ക് 75 സെന്റീമീറ്റർ വരെ വ്യാസമുണ്ടായിരിക്കും. ആൺ പൂക്കളും പെൺ പൂക്കളും വെവ്വേറെ വൃക്ഷങ്ങളിൽ കുലകളായി കാണപ്പെടുന്നു. പൂക്കൾക്ക് മഞ്ഞ കലർന്ന വെള്ള നിറമാണുള്ളത്. ഇതിൽ ആൺ പൂക്കൾ പെൺപൂക്കളെ അപേക്ഷിച്ച് ചെറുതായിരിക്കും. വിദളം ദളം എന്നിവ 5 വീതം കാണപ്പെടുന്നു. കേസരങ്ങൾ 10 മുതൽ 20 എണ്ണം വരെ ഒന്നു ചേർന്ന് ഗോളാകൃതിയിൽ കാണപ്പെടുന്നു. പെൺപൂവിലുള്ള കേസരങ്ങൾ വന്ധ്യമാണ്. വിളഞ്ഞ കായ്കൾക്ക് മഞ്ഞ നിറമാണുള്ളത്. കായ്കൾക്ക് 6 സെന്റീമീറ്റർ വരെ വ്യാസമുണ്ടായിരിക്കും. കായ്കൾ മാംസളമായ കായിൽ 8 മുതൽ 10 വരെ വിരിപ്പുകളും; വരിപ്പുകൾക്ക് അനുസൃതമായി വിത്തുകളും കാണപ്പെടുന്നു. കായ് വിത്തു നീക്കം ചെയ്ത് ഉണക്കിയെടുത്തതാണ് കറികളിൽ ഉപയോഗിക്കുന്നത്. കറികൾക്ക് പർപ്പൾ നിറം നൽകുന്നതു കൂടാതെ മധുരവും പുളിയും കലർന്ന സ്വാദും നൽകുന്നു.
ഔഷധം
കറികളിൽ ഉപയോഗിക്കുന്നത് കൂടാതെ ആയുർവേദത്തിൽ കഫം, അതിസാരം (ഇത് ജാതിക്ക കൂട്ടി ഉപയോഗിക്കുന്നത് നല്ലതാണ്.), വാതം തുടങ്ങിയ അസുഖങ്ങൾക്കായി നിർമ്മിക്കുന്ന ഔഷധങ്ങളിലും ചേരുവകളായി ഉപയോഗിക്കുന്നു[രീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ഔഷധങ്ങളിൽ ഇത് ഉപയോഗിക്കുന്നു.പുളി ലേഹ്യത്തിലെ ഒരു ചേരുവയാണ് കുടം പുളി.സംസ്കൃതത്തിൽ വൃക്ഷാമ്ലം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു.

Comments
Post a Comment