Hydnocarpus pentandrus

 മരോട്ടി





കുടുംബം               : Achariaceae
ശാസ്ത്ര നാമം     : Hydnocarpus pentandrus


                       കുഷ്ഠരോഗ സംഹാരിയായാണ് മരോട്ടി പൊതുവിൽ അറിയപ്പെടുന്നത്. കേരളത്തിൽ അങ്ങിങ്ങു കാണപ്പെടുന്നു. അതിർത്തി വൃക്ഷമായും ചിലയിടങ്ങളിൽ വളർത്തിവരുന്നു. പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലും ഈർപ്പ വനങ്ങളിലും കാണപ്പെടുന്നു.  കോടി, മരവെട്ടി, നീർവട്ട, നീർവെട്ടി എന്നെല്ലാം പേരുകളുണ്ട്. മരോട്ടി ശലഭം മുട്ടയിടുന്നത് മരോട്ടിയിലും കാട്ടുമരോട്ടിയിലുമാണ്. വിത്തിൽ നിന്നും കിട്ടുന്ന മഞ്ഞ നിറമുള്ള എണ്ണ വിളക്കു കത്തിക്കാൻ ഉപയോഗിച്ചിരുന്നു.

ഔഷധയോഗ്യമായ ഭാഗം

വേര്, കുരുന്നില, കായ്, എണ്ണ

ഔഷധഗുണം

ത്വക്ക് രോഗങ്ങൾക്കും കുഷ്ഠത്തിനും ഉത്തമം. വിളഞ്ഞ കായ്ക്കുള്ളിലെ വിത്തുകൾ ആട്ടിയെടുക്കുന്ന എണ്ണയും പിണ്ണാക്കും വളരെയധികം ഉപയോഗങ്ങൾ നിറഞ്ഞതാണ്. മരോട്ടി എണ്ണയിൽ മഞ്ഞൾപ്പൊടി ചേർത്ത് പശരൂപത്തിലാക്കി പുരട്ടിയാൽ ത്വക്ക് രോഗത്തിനും ശമനം ലഭിക്കും. മഞ്ഞൾ മരോട്ടി എണ്ണയിലോ വേപ്പെണ്ണയിലോ ചലിച്ചു പുരട്ടിയാൽ കുഴിനഖത്തിനു ശമനം ലഭിക്കും. മരോട്ടി പിണ്ണാക്ക് നല്ല ജൈവവളമാണ്. കുരുമുളകിന്റെ ദ്രുതവാട്ടത്തിനു മരോട്ടിയുടെ എണ്ണ സ്പ്രേ ചെയ്‌താൽ മതി. കുഷ്ഠരോഗത്തിനും മരോട്ടി ഉപയോഗിക്കുന്നുണ്ട്. മരോട്ടിയുടെ തോടു കത്തിച്ചാൽ ചിലന്തി, പാറ്റ എന്നിവയെ അകറ്റാം. 

Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos