Piper nigrum

 കുരുമുളക്


കുടുംബം: piperaceae 
ശാസ്ത്ര നാമം: Piper nigrum
കറുത്തപൊന്ന് എന്ന് വിശേഷിപ്പിക്കാറുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ രാജാവ് എന്നാണ് അറിയപ്പെടുന്നത്. ഇതു ലോകത്തിലെ ഏറ്റവും പഴക്കവും സുപ്ര സിദ്ധിയാർജ്ജിച്ചതുമായ സുഗന്ധവ്യഞ്ജനവും, കേരളത്തിലെ ഒരു പ്രധാന നാണ്യവിളയുമാണ്. ഭൂമധ്യ രേഖക്കടുത്തുള്ള ഉഷ്ണരാജ്യങ്ങളിലാണ് കുരുമുളക് വളരുന്നത്. വള്ളിച്ചെടിപോലെ പടർന്നു കയറുന്ന ഇനമാണ് ഇതിൽ പ്രധാനം. ഔഷധഗുണമേറെയുള്ള കുരുമുളക് മറ്റു രാജ്യങ്ങളിലെന്നപോലെ ഉന്ത്യയിലും വയറു സംബന്ധമായ വിവിധ അസുഖങ്ങൾക്കു മരുന്നായി ഉപയോഗിക്കുന്നുണ്ട്.

ഔഷധയോഗ്യമായ ഭാഗം

ഫലം, വേര്

ഔഷധഗുണം

കഫം, പനി ഇവയെ ശമിപ്പിക്കും. അഷ്ടചൂർണ്ണത്തിലെ ഒരു ഘടകമാണ്. കഫം ശമിപ്പിക്കാനും ദഹനശക്തി വർദ്ധിപ്പിക്കാനും കുരുമുളക് നല്ലതാണ്. ഭക്ഷണത്തിൽ നിന്നും ശരിയായ വിധത്തിൽ പോഷകങ്ങൾ ആഗിരണം ചെയ്യാൻ കുരുമുളക് സഹായിക്കും. കുരുമുളകിന്റെ ഫൈറ്റോന്യൂട്രിയന്റ്സ് ഘടകം കൊഴുപ്പ് ഇല്ലാതാക്കും. ശരീരത്തിലെ അമിതമായ ജലാംശവും, ടോക്സിനുകളും വിയർപ്പും, മൂത്രവും വഴി പുറന്തള്ളാനും ഇതു നല്ലതാണ്. 

Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos