saraca asoka

അശോകം



കുടൂംബംഃFabaceae

ശാസ്ത്രനാമംഃSaraca asoka.

ഇന്ത്യശ്രീലങ്കബർമ്മ എന്നിവിടങ്ങളിൽ, സമുദ്ര നിരപ്പിൽ നിന്നും 750 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ, ധാരാളമായി കാണപ്പെട്ടു വരുന്ന നിത്യ ഹരിത പൂമരമാണ്‌ അശോകം. ആധുനികസസ്യവർഗ്ഗീകരണപ്രകാരം സിസാൽപിനിയേസീ സസ്യകുടുംബത്തിൽപ്പെട്ടതും സറാക്ക അശോക (റോക്സ്ബർഗ്)ഡി.വിൽഡ് എന്ന ശാസ്ത്രനാമത്തിലും അശോകം അറിയപ്പെടുന്നു.  ദുഃഖത്തെ അകറ്റുന്നതിനാൽ ശോകനാശം, അശോകം, അപശോകം, വിശോകം എന്നീ പര്യായങ്ങൾ. ഐ. യൂ. സി. എൻ (International Union for Conservation of Nature and Natural Resources IUCN) പ്രകാരം അമിത ചൂഷണം മൂലം വംശനാശ സാധ്യതയുള്ള വൃക്ഷം. 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ ഇലകൾക്ക് 15 - 25 സെ. മീ. നീളമുണ്ടാകും, തളിരിലകൾക്ക് ചുവപ്പു നിറമാണ്. വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ 7 - 10 സെ. മി. വരെ വിസ്തീർണ്ണമുള്ള കുലകളായി കാണുന്നു.പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിൽ, ക്രമേണ കടും ചുവപ്പാകുന്നു. ഫലങ്ങൾക്ക് 15 - 25 സെ. മി. നീളം, അതിനുള്ളിൽ 4 - 8 ചാര നിറമുള്ള കുരുക്കൾ

ഔഷധയോഗ്യ ഭാഗം.


മരപ്പട്ട, വേരിൻമ്മേൽ തൊലി, പൂവ് .

ഔഷധം.

തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുണ്ട്, അതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. പ്രസവാനന്തര രക്തസ്രാവം ശമിപ്പിക്കുവാനുള്ള ആധുനിക ഔഷധമായ മീഥൈൽ എർഗോട്ടമൈൻ, അശോകത്തിൽ നിന്നുല്പാദിപ്പിക്കുന്ന പല ആയുർവേദ ഔഷധങ്ങളും ഒരേ ഫലം നൽകുന്നുണ്ട്' സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വൿ-രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാം.


Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos