Syzygium cumini

 ഞാവൽ





കുടുംബം                 : Myrtaceae
ശാസ്ത്ര നാമം       : Syzygium cumini


                       ഭാരതത്തിൽ അധികവളർച്ചയുള്ള പ്രദേശങ്ങളിലൊഴികെയുള്ള പ്രദേശങ്ങളിലും പ്രധാനമായും ഡൽഹി, ഉത്തർ പ്രദേശ്, കേരളം എന്നിവിടങ്ങളിൽ കണ്ടുവരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവൽ. ഞാവുൾ, ഞാറ എന്നിങ്ങനെയും പ്രാദേശികമായി അറിയപ്പെടുന്നു.വളരെ വേഗം വളരുന്ന         വൃക്ഷമാണ് ഞാവൽ. രണ്ടു വർഷം കൊണ്ടുതന്നെ നാലു മീറ്റർ ഉയരം വയ്ക്കും. നാലു വർഷം ആകുമ്പോൾ തന്നെ പൂത്തുതുടങ്ങും. മരം മുറിച്ചു കുറ്റികളിൽ നിന്നും നന്നായി വളർന്നുവരും. 

ഔഷധയോഗ്യമായ ഭാഗം

തൊലി, ഇല, വിത്ത്, ഫലം

ഔഷധഗുണം

ഞാവലിന്റെ എല്ലാ ഭാഗങ്ങൾക്കും ഔഷധഗുണമുണ്ട്. ഔഷധമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സസ്യത്തിൽ ഒന്നാണ് ഞാവൽ, പ്രത്യേകിച്ചും പ്രേമേഹത്തിന്. ഞാവൽ പഴത്തിൽ ധാരാളമായി ജീവകം എ യും, ജീവകം സി യും അടങ്ങിയിരിക്കുന്നു. ഇലയും, കായും, തടിയും ഇന്ത്യയിലും ചൈനയിലും നാടൻ വൈദ്യത്തിൽ വ്യാപകമായി ഉപയോഗിക്കാറുണ്ട്. വിത്തിൽ അടങ്ങിയിരിക്കുന്ന ചില ആൽക്കലോയ്ഡുകൾ അന്നജം പഞ്ചസാരയായി മാറാതെ തടയുന്നു. ഇലയ്ക്കും തടിക്കുമെല്ലാം ആന്റിബയോട്ടിക്‌ ശേഷിയുണ്ട്. ചെറിയ അളവ് ഞാവലിന്റെ അംശത്തിനു പോലും രക്തത്തിലെയും മൂത്രത്തിലെയും പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയ്ക്കുവാനുള്ള കഴിവുണ്ട്. പ്രമേഹത്തിനും, രക്താതിസമ്മർദ്ദത്തിനും കൊളെസ്ട്രോളിനും മികച്ച ഔഷധമാണ്.

ഉപയോഗം

പാകമായ പഴങ്ങൾ ഭക്ഷ്യയോഗ്യമാണ്. അച്ചാറും ജാമും ഉണ്ടാക്കാൻ ഞാവൽ പഴങ്ങൾ ഉപയോഗിക്കാറുണ്ട്. പഴത്തിൽ നിന്നും വിനാഗിരി ഉണ്ടാക്കാം. ഇലകൾ കാലിത്തീറ്റയായി ഉപയോഗിക്കുന്നു. നന്നായി കത്തുന്ന തടി വിറകായും കരിയുണ്ടാക്കാനും കൊള്ളാം. തടി പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് വരുന്നു. നനവ് സഹിക്കുന്നതും ചിതൽ തിന്നാത്തതുമാണ് തടി. ഗിറ്റാർ ഉണ്ടാക്കാൻ തടി നല്ലതാണ്. മീൻവലകൾക്ക് ചായം കൊടുക്കാൻ ഉതകുന്ന ഒരു കറ ഞാവലിന്റെ തടിയിൽ നിന്നും കിട്ടുന്നു. കാപ്പി തോട്ടങ്ങളിൽ തണൽ മരമായി ഞാവൽ വളർത്താറുണ്ട്. ശ്രദ്ധയോടെ മുറിച്ചു നിർത്തിയാൽ നല്ലൊരു വേലിയായും ഞാവൽ വളർത്തിയെടുക്കാം. 

Comments

Popular posts from this blog

Dalbergia latifolia

Calophyllum inophyllum

Aegle marmelos