Baliospermum montanum
Kingdom - Plantae
Family- Euphorbiaceae
Genus - Balisopermum
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കണ്ടുവരുന്ന ഒരു ഔഷധ സസ്യമാണ് നാഗദന്തി .സംസ്‌കൃതത്തിൽ ഇതിനെ ദന്തി എന്നറിയപ്പെടുന്നു.ഈ കുറ്റിച്ചെടിയുടെ വേര് , ഇല, കുരു എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നു .
ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിലാണ് ഈ സസ്യം പുഷ്പിക്കുന്നത്. ഈ ചെടിയുടെ മിനുസമുള്ള വിത്തുകൾക്ക് ആവണക്കിൻ കുരുവിനോട് സാദൃശ്യമുണ്ട് .
ഉപയോഗങ്ങൾ:
പനി , മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾക്കുള്ള ഔഷധമായി നാഗദന്തി ഉപയോഗിച്ച് വരുന്നു. ഇതിന്റെ ഇല ഉപയോഗിച്ചുണ്ടാക്കുന്ന കഷായം ആസ്ത്മ രോഗം ശമിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു

Comments
Post a Comment