Vitex negundo
കരിനൊച്ചി
Kingdom - Plantae
Family - Lamiaceae
Genus - Vitex
ബംഗാൾ , കേരളം തമിഴ്‌നാട് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ഔഷധ സസ്യമാണ് കരിനൊച്ചി . വേദനാ സംഹാരിയായി ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഇത്. ഇലയുടെ നിറത്തെ ആധാരമാക്കി ഇതിനെ കരിനൊച്ചി, വെള്ളനൊച്ചി, ആറ്റുനൊച്ചി എന്നിങ്ങനെ മൂന്നായി തരം തിരിക്കാവുന്നതാണ്
മൂന്ന് മീറ്ററോ അതിലും കൂടുതൽ ഉയരത്തിലോ ശാഖോപശാഖകളായി പടർന്ന് വളരുന്ന ഒരു സസ്യമാണിത് . ഇതിന്റെ തൊലി ഇരുണ്ട ചാര നിറത്തിലാണ് കാണപ്പെടുന്നത്. ഇലകളുടെ മുകൾ ഭാഗത്തിന് പച്ച നിറവും അടി ഭാഗത്തിന് കലർന്ന പച്ച നിറവുമാണ്.
ഉപയോഗങ്ങൾ
വേര് , തൊലി, ഇല എന്നിവയാണ് ഔഷധ യോഗ്യമായ ഭാഗങ്ങൾ . നീര്, വേദന , വാതം എന്നിവയെ ശമിപ്പിക്കുന്നതിന് ഇത് ഉപയോഗിക്കുന്നു.

Comments
Post a Comment