LEUCAS ASPERA
Read in English തുമ്പ മ റ്റ് നാമ ങ്ങൾ : ശാസ്ത്രീയ നാമം : Leucas aspera കുടുംബം : ലാമിയേസീ ആവാസവ്യവസ്ഥ : വിജനമായ പ്രദേശങ്ങളിലും തരിശു ഭൂമിയിലും മറ്റും കളയായി വളരുന്നു. ഹാബിറ്റ് : ഔഷധി പ്രത്യേകത : ഔഷധഗുണമുളള ചെ ടി. കരിന്തുമ്പ ( Anisomeles malabaria ), പെരുന്തുമ്പ ( Leucas cephalotes ) എന്നിവയാണ് കേരളത്തിൽ കണ്ടുവരുന്ന മറ്റു തുമ്പകൾ. ചതുരാകൃതിയിലുള്ള തണ്ടുകളോട് കൂടിയ തുമ്പയുടെ ഇലയുടെ അഗ്ര ഭാഗം കൂർത്തതാണ് ഉപയോഗം : ഈ ഈസസ്യത്തിൻറെ തണ്ട് ,ഇല ,പൂവ് ,സമൂലം എന്നിവയാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത് . ദശപുഷ്പത്തിൽ ഉൾപെട്ടതാണ്. നേത്ര രോഗം, അണുബാധ , ജലദോഷം,വിഷ ബാധ എന്നിവക്കുള്ള ചികിത്സക്ക് ഈ സസ്യം ഉപയോഗിക്കുന്നതായി പറയപ്പെടുന്നു തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു. പ്രസവാനന്തരം അണുബധയൊഴിവാക്കാൻ തുമ്പയിലയിട്ട വെള്ളം തിളപ്പിച്ചു കുളിക്കുന്നത് നല്ലതാണ്. ദ്രോണദുർവാധി തൈലത്തിലെ പ്രധാന ചേരുവയ...